
തിരുവനന്തപുരം: പൂരം അലങ്കോലപ്പെട്ടപ്പോൾ തൃശൂരിൽ കാഴ്ചക്കാരനായി നിന്ന അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്തണമെന്ന സി.പി.ഐ.യുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഏപ്രിൽ 21നാണ് പൂരം കലക്കൽ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. റിപ്പോർട്ട് തരാത്തത് എന്താണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷിച്ച ഘട്ടത്തിലാണ് കുറച്ചു കൂടി സമയം കഴിഞ്ഞയാഴ്ച തേടിയത്. അപ്പോഴാണ് 24ന് മുമ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കെ, അക്കാര്യം പറയാതെ വിവരാവകാശ മറുപടി കൊടുത്തത് വസ്തുതകൾ അനുസരിച്ചില്ല. അക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് പൊലീസ് ഇൻഫർമേഷൻ ഓഫീസറെ മാറ്റിനിർത്തി അന്വേഷണം നടത്തുന്നത്.