
ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ജീവിതം പഠിക്കാൻ മാത്രം ഒരു ജീവിതം തന്നെ വേണ്ടിവരുമെന്ന് ഡോ.ശശി തരൂർ എം.പി പറഞ്ഞു. മഹാസമാധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറുപതിലധികം ക്ഷേത്രങ്ങൾ സ്ഥാപിച്ചെങ്കിലും ഗുരു പ്രാധാന്യം നൽകിയത് മനുഷ്യത്വത്തിനായിരുന്നു. മനുഷ്യൻ മനുഷ്യത്വം കാണിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ഗുരു ഉപദേശിച്ചു. ജനജീവിതത്തിൽ ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഗുരുവിനെ തത്ത്വചിന്തകനായി മാത്രം കണ്ടാൽ പോര. സച്ചിദാനന്ദ സ്വാമിയുടെ താത്പര്യപ്രകാരം ശ്രീനാരായണഗുരുവിനെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും തരൂർ പറഞ്ഞു.