
ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്ക് സൺ ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന പുഷ്പമേള 24ന് സമാപിക്കും.പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ പൂക്കളുടെയും ചെടികൾ,വിത്തുകൾ എന്നിവ വാങ്ങാൻ അവസരമുണ്ട്. വ്യത്യസ്തയിനം മാവിൻതൈകൾ,പ്ലാവിൻതൈകൾ,രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈകൾ നിരവധി ഫലവൃക്ഷത്തൈകൾ എന്നിവ വിലക്കുറവിൽ വാങ്ങാനും പരിചരിക്കുന്ന രീതി മനസിലാക്കാനും മേളയിലവസരമുണ്ട്. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.വ്യത്യസ്ത കോഴിക്കോടൻ വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെ.പതിനഞ്ചോളം വ്യത്യസ്ത രുചികളിലാണ് പായസം തയ്യാറാകുന്നത്, കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കും മേളയിൽ ഒരുക്കിയിട്ടുണ്ട്.ഫ്ലവർഷോ കാണാൻ ആയിരങ്ങളാണ് ദിവസേനയെത്തുന്നത്.രാവിലെ 11മുതൽ രാത്രി 9 വരെയാണ് പ്രവേശനം.