photo

ചിറയിൻകീഴ്: ഓണാഘോഷത്തിന്റെ ഭാഗമായി അഴൂർ-മുട്ടപ്പലം എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗത്തിലെ എല്ലാ കുടുംബങ്ങൾക്കും ഓണത്തിന് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. വിതരണോദ്ഘാടനം കരയോഗം പ്രസിഡന്റ് ആർ.വിജയൻ തമ്പി നിർവഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ചന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കൃഷ്ണൻ നായർ,ട്രഷറർ മോഹനൻ,ജോയിന്റ് സെക്രട്ടറി വിനീത്,വനിതാസമാജം പ്രസിഡന്റ് സജിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.