തിരുവനന്തപുരം: സൗത്ത് ജില്ലാ അക്ഷര കലാകായിക സമിതിയുടെ നേതൃത്വത്തിൽ ചെസ് - കാരംസ് മത്സരം സംഘടിപ്പിച്ചു.തൈക്കാട് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന മത്സരം അഖിലേന്ത്യാ സിവിൽ സർവീസ് ചെസ് മെഡലിസ്റ്റ് ജി.എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.സൗത്ത് ജില്ലാ പ്രസിഡന്റ് ഷിനുറോബർട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ്, കാരംസ് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മഹേഷ്.പി.എസ്, ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്രൻ ആചാരി, ഇന്റർനാഷണൽ ചെസ് ആർബിറ്റർ മാരിയറ്റ്.എസ്,സെക്രട്ടറി എം.സുരേഷ്ബാബു,അക്ഷര കലാകായിക സമിതി കൺവീനർ എ.അശോക് എന്നിവർ പങ്കെടുത്തു.ചെസ് മത്സരത്തിൽ ശ്യാംഹരി.എച്ച്.വി (പ്രിൽസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ്) ഒന്നാം സ്ഥാനവും രതീഷ്.എം(സഹകരണ ഭവൻ) രണ്ടാം സ്ഥാനവും, കാരംസിൽ എസ്.ഉണ്ണി(ക്രൈം ബ്രാഞ്ച് ആസ്ഥാനം) ഒന്നാം സ്ഥാനവും രാജശേഖർ.ജി.എസ്(വനിതകളുടേയും കുട്ടികളുടേയും ആശുപത്രി, തൈക്കാട്) രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സംസ്ഥാന സെക്രട്ടറി പി.സുരേഷ് സമ്മാനം വിതരണം ചെയ്തു.