കല്ലമ്പലം: ഞെക്കാട് റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം ഇന്ന് രാവിലെ 9 ന് ഗവ. വി. എച്ച്. എസ്. എസിൽ വച്ച് നടക്കും. ഫ്രാവ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.മുൻ ഡി. ജി. പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ കാഥികൻ ഞെക്കാട് ശശിയെ ആദരിക്കുകയും ചെയ്യും.