hot-climate

തിരുവനന്തപുരം:കോട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാദ്ധ്യത.

ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും 4 ഡിഗ്രി സെൽഷ്യസ് ഉയർന്നിരുന്നു. തിരുവനന്തപുരത്ത് 1.5 ഡിഗ്രിയും കണ്ണൂർ 1.6 ഡിഗ്രിയും കുറയുകയും ചെയ്തു.

രത്കാല വിഷുവത്തെ തുടർന്ന് സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതിനാലാണ് താപനില വർദ്ധിക്കുന്നത്. മഴമേഘങ്ങളുടെ അഭാവമാണ് കാരണം. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിലെത്തുകയും സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്കാല വിഷുവം അഥവാ ശരത്കാല വിഷുദിനം. ഇന്നാണ് വിഷുവം.ഇന്ന് പകലിന്റെയും രാത്രിയുടെയും ദൈർഘ്യവും ഒരേപോലെയാണ്. 25ന് ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്നുദിവസം പരക്കെ മഴ ലഭിക്കും.