തിരുവനന്തപുരം:കുര്യാത്തി ആനന്ദനിലയം ഓർഫണേജിൽ പുതുതായി ആരംഭിച്ച ഗ്രന്ഥാലയ ഉദ്ഘാടനവും ക്യാൻസർ രോഗികൾക്ക് ചികിത്സാധനസഹായ വിതരണവും വി.എസ്.ശിവകുമാർ നിർവഹിച്ചു.ആനന്ദനിലയം പ്രസിഡന്റ് വി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗണസിലർ ബി.മോഹനൻ നായർ,സാഹിത്യകാരൻ കായംകുളം യൂനുസ്,കുട്ടമത്ത് വി.എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ സൂര്യ നാരായണ കുഞ്ചുരായർ,ഗാന്ധിപീസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി വി.സുകുമാരൻ, പി.ലക്ഷ്മീ കുമാരി അമ്മ,ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി തുടങ്ങിയവർ പങ്കെടുത്തു.