
നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനിലെ ഗുരുക്ഷേത്രത്തിൽ നടന്ന സമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് സൂരജ്കുമാർ കെ.വി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ്കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഉഷ ശിശുപാലൻ, സെക്രട്ടറി റീന ബൈജു, വൈസ് പ്രസിഡന്റ് ഷൈലജ സുധീഷ്, എസ്.എൻ.ട്രസ്റ്റ് ബോർഡംഗം വൈ.എസ്.കുമാർ, വനിതാസംഘം ഭാരവാഹികളായ
ബിന്ദു വിജയാനന്ദൻ, ഗോമതി ആലച്ചൽകോണം, സന്ധ്യ വെള്ളറട, യമുന ആലച്ചൽകോണം, ശശികല കുട്ടമല തുടങ്ങിയവർ പങ്കെടുത്തു. പൂജാദി കർമ്മങ്ങൾക്ക് അരുവിപ്പുറം സുകുമാരൻ ശാന്തി നേതൃത്വം നൽകി.