1

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്നലെ ഒരേ സമയം രണ്ട് കണ്ടെയ്‌നർ കപ്പലുകളെത്തി.ബർത്തിൽ നിന്ന് കണ്ടെയ്നർ കയറ്റിയിരുന്ന എം.എസ്.സി തവിഷിക്കു പിന്നാലെ എം.എസ്‌.സി ഐറയാണ് ഇന്നലെ വൈകിട്ട് തുറമുഖത്തെത്തിയത്.ഇതോടെ രണ്ട് കപ്പലുകൾ ഒരേ സമയം ബർത്തിലെത്തി.

ട്രയൽ റൺ സമയത്തു തന്നെ വിഴിഞ്ഞത്തേക്ക് എത്തുന്നത് നിരവധി കപ്പലുകളാണ്. നീളമേറിയ കപ്പലായ എം.എസ്.സി അന്ന അടുത്ത ആഴ്ചയെത്തും.എം.എസ്.സി അന്നയ്ക്ക് 399.9 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുണ്ട്.ഇതിന്റെ ഡെപ്ത് 30.5 മീറ്ററാണ്.19368 ടി.ഇ.യുവാണ് കണ്ടെയ്നർ ശേഷി.പിന്നാലെ കണ്ടെയ്നർ കപ്പലായ എം.എസ്‌.സി പലേർമോ ഉൾപ്പെടെ ചെറുതും വലുതുമായ കപ്പലുകൾ കണ്ടയ്നർ ട്രാൻസ്ഷിപ്പ്മെന്റിനായി അന്താരാഷ്ട്ര തുറമുഖത്തെത്തും. ഇതുവരെ 17 കപ്പലുകളാണ് എത്തിയത്.ഇക്കഴിഞ്ഞ 13നെത്തിയ 399 മീറ്റർ നീളമുള്ള എം.എസ്‌.സി ക്ലോഡ് ഗ്രാർഡെറ്റാണ് ഇതുവരെ അടുത്തതിൽ ഭീമൻ.