
തിരുവനന്തപുരം : ലോക മറവിരോഗ ദിനത്തിൽ അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റിയുടെ (എ.ആർ.ഡി.എസ്.ടി) കീഴിൽ തിരുവല്ലം ലയൺസ് ഭവനിലുള്ള സ്നേഹസദനത്തിന്റെ ആഭിമുഖ്യത്തിൽ മെമ്മറി വാക്ക് സംഘടിപ്പിച്ചു.കവടിയാർ സ്‌ക്വയറിൽ മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. മാനവീയം വീഥിയിൽ അവസാനിച്ചു.എ.ആർ.ഡി.എസ്.ടി പ്രസിഡന്റ് ഡോ.റോബർട്ട് മാത്യു, സെക്രട്ടറി ഡി.കുട്ടപ്പൻ,ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ്,സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.അനിൽകുമാർ,അമ്പലത്തറ ചന്ദ്രബാബു,ഡോ.ഷിറാസ് ബാവ,ഷാലി ജോൺ,മോഹൻകുമാർ,ശോഭന,നാരായണൻ നായർ,ഗോപാലകൃഷ്ണൻ, സ്നേഹസദനം അഡ്മിനിസ്ട്രേറ്റർ നന്ദു എന്നിവർ പങ്കെടുത്തു.