1

തിരുവനന്തപുരം: സ്വാതന്ത്ര്യസമര നായകനും മുൻ മേയറുമായ പൊന്നറ ശ്രീധറിന്റെ 127-ാം ജന്മദിനത്തോടനുബന്ധിച്ച് തമ്പാനൂർ പൊന്നറ പാർക്കിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും അടൂർപ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് നേതാവ് ചാരുപാറ രവി, കോൺഗ്രസ് നേതാക്കളായ കെ. മോഹൻകുമാർ,മണക്കാട് സുരേഷ്,കരുംകുളം രാധാകൃഷ്ണൻ,ചെറുവയ്ക്കൽ പത്മകുമാർ, അലത്തറ അനിൽ,പ്രഭാസുതൻ,പാടശ്ശേരി ഉണ്ണി,മുട്ടട രാജേന്ദ്രൻ,കരകുളം സുശീന്ദ്രൻ,നജീബ് ബഷീർ,എൻ. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.