caru-baikku-edichu

ആറ്റിങ്ങൽ: മൂന്നുമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ചിറയിൻകീഴ് മുടപുരം സ്വദേശികളായ നെബിൻ പ്രശോഭ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാർ, മാമത്തെ മാക്സ് എന്ന വസ്ത്ര സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ തിരുവനന്തപുരത്തേക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുചക്ര വാഹനത്തിൽ എത്തിയവർ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.