വെള്ളറട: എസ്.എൻ.ഡി.പി യോഗം വെള്ളറട ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 29ന് രാവിലെ 11ന് ശാഖാ പ്രസിഡന്റ് സി.ഡി.ദീപുപണിക്കരുടെ അദ്ധ്യക്ഷതയിൽ ശാഖാ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും.

യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ് കുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ,എസ്.എൽ.ബിനു തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി ജി.രാജേന്ദ്രൻ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് എസ്.വിപിൻകുമാർ സ്വാഗതം പറയും.