vld-1

വെള്ളറട: വെള്ളറട ഡിസ്ട്രിക്ട് സൺഡേ സ്‌കൂളിന്റെ നേതൃത്വത്തിൽ 12 ഇടവകകളിലെ നിർദ്ധരരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആട് വളർത്തൽ പദ്ധതിയുടെ ഭാഗമായി ആട്ടിൻകുട്ടികളെ വിതരണം ചെയ്‌തു. വെള്ളറട ഡിസ്ട്രിക്ട് ചെയർമാൻ ഡി.ആർ.ധർമ്മരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു. അഖിൽ അദ്ധ്യക്ഷത വഹിച്ചു. സുധീഷ്,ബിജു,ജെ.റൂഫസ് തുടങ്ങിയവർ സംസാരിച്ചു. സൺഡേ സ്കൂൾ സെക്രട്ടറി വിദ്യാപ്രസാദാണ് ആട്ടിൻകുട്ടികളെ സംഭാവന ചെയ്‌തത്.