veena

മഴവില്ല് സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബോളിവുഡ് താരം പ്രീതി ജാംഗിയാനിയെ അത്ര പെട്ടെന്ന് മലയാളികൾ മറക്കില്ല. വീണ എന്ന കഥാപാത്രത്തെ മഴവില്ലിൽ അവതരിപ്പിച്ച പ്രീതി പിന്നീട് മലയാള ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. മോഡലിംഗ് രംഗത്ത് തിളങ്ങുമ്പോഴാണ് പ്രീതി മഴവില്ലിൽ അഭിനയിക്കുന്നത്. പ്രിയപാതി പർവിൻ ദബാസിനൊപ്പമുള്ള പ്രീതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പർവിനും അഭിനേതാവാണ് . 2006 ൽ വിത്ത് ലൗ തുംഹാരയുടെ ലൊക്കേഷനിലാണ് ഇരുവരും പരിചയപ്പെടുന്നത്. 2008 ൽ ഇരുവരും വിവാഹിതരായി. അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന മലയാള ചിത്രത്തിൽ പർവിൻ ദബാസ് അഭിനയിച്ചിരുന്നു. അഭിനയരംഗത്തുനിന്ന് ഇടവേളയെടുത്ത പ്രീതി, കഫാസ് എന്ന വെബ് സീരീസിലൂടെ മടങ്ങിയെത്തി. സോണി ലിവിലാണ് കഫാസ് സ്ട്രീം ചെയ്തത്. ഇപ്പോൾ സംരംഭകയും ആം റെസ്ളിംഗ് ചാമ്പ്യൻഷിപ്പ് പ്രോ പഞ്ചലീഗിന്റെ സഹസ്ഥാപകയുമാണ് പ്രീതി ജാംഗിയാനി.