dddd

കടയ്ക്കാവൂർ: മേൽകടയ്ക്കാവൂർ യുവധാര ലൈബ്രറി ആൻഡ് റീഡിംഗ് റൂമിനായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിൽ നിന്ന് അഡ്വ.ഷൈലജാ ബീഗത്തിന്റെ ഇടപെടലിനെ തുടർന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. യുവധാര സംഘടിപ്പിച്ച ഓണാഘോഷത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് നിർവഹിച്ചു. ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹിദ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനിദാസ്, രേണുകാമാധവൻ,പ്രശസ്ത സീരിയൽ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ,ഡോ.കെ.എസ്.വിജയകുമാരൻ നായർ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ.കെ,കൗൺസിൽ അംഗം സി.രവീന്ദ്രൻ,പി.ചന്ദ്രൻപിള്ള,മോഹനൻ.ജി,ഷിബു,​ജി. ചന്ദ്രശേഖരൻ നായർ (യുവധാര പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. യുവധാര സെക്രട്ടറി പഞ്ചമം സുരേഷ് സ്വാഗതവും ലൈബ്രേറിയൻ ആഷിക് ചന്ദ്രൻ നന്ദിയും പറഞ്ഞു.