കുളത്തൂർ: കൗമാരക്കാരിലെ കായിക വിനോദം പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി നഗരസഭയുടെ പൗണ്ടുകടവ് വാർഡിൽ നിർമ്മിക്കുന്ന മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഇന്ന് വൈകിട്ട് 5ന് നിർവഹിക്കും.
പൗണ്ടുകടവ് മാർക്കറ്റിന് സമീപത്തെ സർക്കാർ ഭൂമിയിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 77 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മഡ് സ്റ്റേഡിയം ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കേരള സ്‌പോർട്സ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം.
പൗണ്ടുകടവിൽ ചേരുന്ന ഉദ്ഘാടനയോഗത്തിൻ വാർഡ് കൗൺസിലർ ജിഷ ജോൺ അദ്ധ്യക്ഷത വഹിക്കും. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയർ അനിൽകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ നഗരസഭ യുവജന സ്‌പോർട്സ് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ.എസ്,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,സ്‌പോർട്സ് കേരള മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ്,സി.പി.എം കുളത്തൂർ എൽ.സി സെക്രട്ടറി രാജേഷ്, സി.പി.ഐ എൽ.സി സെക്രട്ടറി നിസാം,ഷമ്മി,കെ.ജി.ഗോപിനാഥ്,ഷാഫി,ഷിബു,നാസിം,എം.എ.സമദ്, ഉബൈദാ ബീവി,വി.വിജയകുമാർ, സദന രാജൻ,വി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി കൺവീനർ ശ്യം നന്ദി പറയും.