g

തിരുവനന്തപുരം: പി.വി.അൻവറിന് യു.ഡി.എഫ് രാഷ്ട്രീയ അഭയം കൊടുക്കില്ലെന്ന് കൺവീനർ എം.എം.ഹസ്സൻ. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ അൻവർ എൽ.ഡി.എഫിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. എന്തെല്ലാം രാഷ്ട്രീയ പശ്ചാത്തലമുണ്ടായാലും രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്ന് പറഞ്ഞ വ്യക്തിയെ ഒരിക്കലും യു.ഡി.എഫിന് വേണ്ട. പക്ഷേ അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുകയാണ്. എ.ഡി.ജി.പിക്ക് ശക്തമായ രക്ഷാകവചമാണ് മുഖ്യമന്ത്രി ഒരുക്കിയത്. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.