1

വിഴിഞ്ഞം: കൊളംബോയിലേക്ക് കൊണ്ടുപോയ ഡ്രഡ്ജറുകൾ തിരികെ വിഴിഞ്ഞത്ത് എത്തിച്ചു. തുറമുഖത്ത് കൂടുതൽ കണ്ടയ്‌നറുകൾ വയ്ക്കുന്നതിനായി യാർഡ് സൗകര്യമൊരുക്കുന്നതിനാണ് ഡ്രഡ്ജർ എത്തിച്ചത്. ശാന്തിസാഗർ -10 എന്ന വലിയ ഡ്രഡ്ജറിനെ വിഴിഞ്ഞത്ത് ഇന്നലെ കൊണ്ടുവന്നു. ശ്രീലങ്കയിൽ നിന്നുള്ള ടഗാണ് കെട്ടിവലിച്ച് ഉച്ചയോടെ എത്തിച്ചത്. ഏതാനും മാസം മുൻപ് അദാനി കമ്പനിയുടെ കൊളംബോയിലെ തുറമുഖ നിർമ്മാണകേന്ദ്രത്തിലെ ജോലികൾക്കായി കൊണ്ടു പോയതായിരുന്നു. മാരിടൈം ബോർഡിന്റെ വിഴിഞ്ഞം ലീവേർഡ് ബ്രേക് വാട്ടറിൽ അടുത്ത 14 ക്രൂ ഉൾപ്പെട്ട ടഗ് മഹാവേവയെ തുറമുഖ പർസർ എസ്.വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ അജീഷ് മണി എന്നിവർ സ്വീകരിച്ചു. കസ്‌റ്റംസ്, എമിഗ്രേഷൻ, തുറമുഖ ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു. വൈകിട്ടോടെ ടഗ് മടങ്ങി.