തിരുവനന്തപുരം: തിരുവല്ല മാർത്തോമാ കോളേജിലെ തലസ്ഥാനത്തുള്ള പൂർവ വിദ്യാർത്ഥികളുടെ കുടുംബസംഗമം വൈ.എം.സി.എ ഹാളിൽ നടത്തി. മാർത്തോമാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഷെവലിയാർ ഡോ. കോശി എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മീഡിയ കൺസൾട്ടന്റും എഴുത്തുകാരനുമായ ഡോ. മോഹൻ വർഗീസ്,ട്രഷറർ ജേക്കബ് ജോർജ്,വി.ഒ.വർഗീസ്,തോമസ് ലൂക്ക്,കേണൽ ജോസ് തോമസ്,എൻ.ഐ.തോമസ് എന്നിവർ സംസാരിച്ചു.