d

തിരുവനന്തപുരം: വായുസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ രൂപീകരിച്ച എയർ വെറ്ററൻസ് അസോസിയേഷന്റെ ഉദ്ഘാടനം റിട്ട.എയർ മാർഷൽ ഐ.പി.വിപിൻ നിർവഹിച്ചു. എ.വി.എ പ്രസിഡന്റ് വേണു വടക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ മുഖ്യാതിഥിയായി.

വായുസേനയിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങൾ,പെൻഷനും മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കാനാണ് അസോസിയേഷൻ രൂപീകരിച്ചതെന്ന് ജനറൽ സെക്രട്ടറി കെ.എസ്.സുനിൽ പറഞ്ഞു.