
ആര്യനാട്: സി.പി.എം നേതാവും ആര്യനാട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ആർ.ശിവരാജൻ അനുസ്മരണം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ രാജീവൻ,പാർട്ടി ഏരിയ സെന്റർ അംഗം ശ്രീധരൻ,കേരള കോൺഗ്രസ് (ബി) മണ്ഡലം പ്രസിഡന്റ് ഉദയകുമാർ,ആര്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീഹർഷൻ,ഫോർവേഡ് ബ്ലോക്ക് ആര്യനാട് ലോക്കൽ സെക്രട്ടറി കട്ടയ്ക്കൽ ചന്ദ്രൻ,സി.പി.ഐ നേതാവ് ഗോപൻ ചൂഴ,സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.എൽ. കിഷോർ,ലോക്കൽ സെക്രട്ടറി ബി.അശോകൻ,കോട്ടയം ബ്രാഞ്ച് സെക്രട്ടറി സുബി,ഷിജി കേശവൻ എന്നിവർ സംസാരിച്ചു. സി.പി.എം ആര്യനാട് ലോക്കൽ കമ്മിറ്റി മെമ്പർ മഹേഷ് അദ്ധ്യക്ഷത വഹിച്ചു.
ഫോട്ടോ: സി.പി.എം നേതാവും ആര്യനാട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന
ആർ.ശിവരാജൻ അനുസ്‌മരണ യോഗത്തിൽ ജി.സ്റ്റീഫൻ.എം.എൽ.എ സംസാരിക്കുന്നു