
കുളത്തൂർ : അറിവാണ് ഈശ്വരൻ ഗുരുദർശൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അറിവാണ് ഈശ്വരൻ സംഗീത ആൽബവും മലയാലപ്പുഴ സുധൻ രചിച്ച ഗുരുദേവ കൃതിയായ വിശാഖഷഷ്ടിയുടെ പഠന പുസ്തകവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.പ്രകാശനം ചെയ്തു.
ഇന്നലെ കോലത്തുകര ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ അറിവാണ് ഈശ്വരൻ ചെയർപേഴ്സൺ ആർ.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുഖാകാശ് സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരകൻ മോഹനൻ വെളിയത്തുനാട് മുഖ്യപ്രഭാഷണം നടത്തി. അറിവാണ് ഈശ്വരൻ ഡയറക്ടർ അഭിരാമി എ.ആർ.സ്വാഗതം പറഞ്ഞു ചടങ്ങിൽ മേടയിൽ വിക്രമൻ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ,എഴുത്തുകാരി വിജയമ്മ ടീച്ചർ,ആറ്റിപ്ര അശോകൻ, എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ,എഴുത്തുകാരി സുകുമാരി ശശിലാൽ, ഷൈല വയനാട്,ഗീത അശോകൻ മുരുക്കുംപുഴ,സുലത സോജൻ,തിരുവല്ലം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ശാന്തകുമാരി നന്ദി പറഞ്ഞു. സുകുമാരി ശശിലാൽ രചിച്ച ശിവശതകത്തിന്റെ വ്യാഖ്യാനം എന്ന കൃതിയും ചടങ്ങിൽ പ്രകാശനം ചെയ്‌തു. തുടർന്ന് സംഗീത അർച്ചനയും തിരുവാതിരയും അരങ്ങേറി.