കാട്ടാക്കട:നെടുമങ്ങാട് താലൂക്ക് വ്യവസായ ഓഫീസ് കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പഞ്ചായത്തുതല സംരംഭകത്വ ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് താലൂക്ക് വ്യവസായ ഓഫീസീസർ വി.സി.ഷിബു ഷൈൻ മുഖ്യ പ്രഭാഷണം നടത്തി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ മധുലാൽ ശങ്കർ,ബ്ലോക്ക് പഞ്ചായത്തംഗം സരള ടീച്ചർ,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്. വിജയകുമാർ,ജെ.കുമാരി,സുനിത,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് കുമാർ,കിരൺ.എസ്.ബി തുടങ്ങിയവർ സംസാരിച്ചു.