തിരുവനന്തപുരം: പൂജപ്പുര ശ്രീനാഗരുകാവ് ക്ഷേത്രത്തിലെ ആയില്യ മഹോത്സവം 26 മുതൽ 28വരെ ക്ഷേത്ര തന്ത്രി ഹരിപ്പാട് പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും.26ന് രാവിലെ 5.45ന് നാഗസ്തുതി പാരായണം,ഉച്ചയ്‌ക്ക് 12ന് അന്നദാന സദ്യ,2.30ന് കളമെഴുത്തും സർപ്പം പാട്ടും തുള്ളലും,വൈകിട്ട് 6ന് മഹാഗണപതിക്ക് അപ്പം മൂടൽ,തുടർന്ന് അനുമോദന സമ്മേളനം എം.നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും.വാർഡ് കൗൺസിലർ വി.വി.രാജേഷ് അദ്ധ്യക്ഷനാകും.6.45ന് വിശേഷാൽ അലങ്കാരപൂജ,രാത്രി 8ന് കൈകൊട്ടിക്കളി.27ന് രാവിലെ 9ന് നവഗ്രഹ ശാന്തിഹോമം,10.30ന് രാഹുഗ്രഹ പൂജ,വൈകിട്ട് 5.30ന് സംഗീതക്കച്ചേരി.രാത്രി 8.30ന് സീതാരാമായണം നൃത്തശില്പം.28ന് രാവിലെ 6ന് ആയില്യ അഭിഷേകം,7 മുതൽ പുള്ളുവൻ പാട്ട്,ഉച്ചയ്ക്ക് 12ന് ആയില്യപൂജ,1.30ന് നാഗരൂട്ട്,വൈകിട്ട് 4ന് ഭജന,5.30ന് ഹരിമുരളീരവം - പുല്ലാങ്കുഴൽ നാദാർച്ചന,വൈകിട്ട് 7.30ന് സർപ്പബലി.