കല്ലമ്പലം: മാവിന്മൂട് റസിഡന്റ്‌സ് അസോസിയേഷന്റെയും ചെമ്മരുതി സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി യോഗപരിശീലന ക്ലാസുകൾ ആരംഭിച്ചു.സർവീസ് ബാങ്കിന്റെ മാവിന്മൂട് ശാഖാ ഹാളിൽ നടക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ കെ.രവീന്ദ്രൻ ഉണ്ണിത്താൻ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ്‌ രാജാലാൽ.ബി അദ്ധ്യക്ഷനായി.ബാങ്ക് ഭരണസമിതി അംഗങ്ങളായ രേവതി,മിനി.ആർ,ബാങ്ക് സെക്രട്ടറി ബി.ബൈജു,അസോസിയേഷൻ സെക്രട്ടറി ബിനോയ്‌.ജി,വൈസ് പ്രസിഡന്റ്‌ എസ്.സതീശൻ നായർ,ജോയിന്റ് സെക്രട്ടറി ജെ.ജ്യോതിലാൽ,നവോദയം ലൈബ്രറി പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ,പി.സുരേഷ്‌കുമാർ,വി.പ്രശോകൻ തുടങ്ങിയവർ പങ്കെടുത്തു.യോഗ പരിശീലകൻ ടി.അരുൺ നേതൃത്വം നൽകി.