തിരുവനന്തപുരം: തൃശൂർ പൂരം കലക്കാൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പ്രഹസനമാണെന്നും സത്യം കണ്ടെത്താൻ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു. കുറ്റാരോപിതൻ തന്നെ അന്വേഷണം നടത്തിയത് പരിഹാസ്യവും ജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണ്. എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാട് മുന്നണിയോടുള്ള അവഹേളനമാണ്- ബാബു പറഞ്ഞു.