ആറ്റിങ്ങൽ: ഗവ: മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവം കേളീരവം 25, 26, 27 തീയതികളിൽ നടക്കും. 25ന് രാവിലെ 10.30ന് കലാമത്സരങ്ങൾ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തും.27ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രതിഭാസംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആർ.രാമു മുഖ്യാതിഥിയായിരിക്കും.എസ്.കുമാരി പങ്കെടുക്കും.