തിരുവനന്തപുരം: തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1വരെ വി.എം.എഫ്.ടി ഹാളിൽ 'ഫിൻലൻഡിലെ വിദ്യാഭ്യാസം: അദ്ധ്യാപകരുടെ പ്രൊഫഷണലൈസേഷനിലൂടെ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുക' എന്ന വിഷയത്തിൽ അർദ്ധദിന സർട്ടിഫിക്കറ്റ് പരിപാടി സംഘടിപ്പിക്കും. "ഫിൻലൻഡിലെ ഇവാസ്കില സർവകലാശാലയിലെ ഡോ.ഹെയ്‌ഡി ലെയ്ൻ വിഷയാവതരണം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://forms.gle/us5WySt4PiVwUd937 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 0471 2304051,62822 25281.