omana

തിരുവനന്തപുരം: സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗങ്ങളിലെ സേവനങ്ങൾ മുൻനിറുത്തി സപ്തതിയിലെത്തിയ ഓമനത്തിങ്കൾ സുധനെ വെഞ്ഞാറമൂട് സൗഹൃദ സുഹൃദ് കൂട്ടായ്മ ആദരിച്ചു.ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങിൽ ജി.മധു മാഷ് അദ്ധ്യക്ഷത വഹിച്ചു.പേരുമല രവി ഭദ്രദീപം തെളിച്ചു.ജയൻ പോത്തൻകോട്,കുടിയേല ശ്രീകുമാർ,ബാബു കിളിമാനൂർ,ജെ.സോമശേഖരപിള്ള,മാധവൻ പോറ്റി മുക്കുന്നൂർ,അജിത് കൊടുവഴന്നൂർ,കല്ലൂർ ഈശ്വരൻ പോറ്റി,സ്‌നേഹലത വേളാവൂർ,ഭരതന്നൂർ സോമശേഖർ,സുഭാഷ് ബാബു വാമനപുരം,രമാദേവി രവീന്ദ്രൻ, ശാന്തി ചേർപ്പ്,ധന്യ അരുൺ,മധു ഗോപാലകൃഷ്ണൻ,മുക്കുന്നൂർ സാംബൻ,ആലിന്തറ രവികുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.തുടർന്ന് നടന്ന സാഹിത്യ ചർച്ചയിൽ റിട്ട.പ്രൊഫ.ഡോ.ബി.ഭുവനേന്ദ്രൻ,മതിര ബാലചന്ദ്രൻ,ഡോ.ഹരികൃഷ്ണൻ മുദാക്കൽ എന്നിവർ സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം ചേർന്ന ആദരിക്കൽ സഭയിൽ കവിയും നോവലിസ്റ്റുമായ മുല്ലക്കര ജെ.സോമശേരപിള്ള അദ്ധ്യക്ഷത വഹിച്ചു.ഡോ.വി.സുജാത പ്രസംഗിച്ചു.വി.സുധൻ ഓമനത്തിങ്കൾ മറുപടി പ്രസംഗം നടത്തി.ഡോ.ആർ.ഡി.സുനിൽകുമാർ നന്ദി പറഞ്ഞു.