തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റഡിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര) റഷ്യൻ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ കുടുംബ സംഗമവും സാംസ്കാരിക കൂട്ടായ്മയും ആകാശവാണി മ്യൂസിക് ഡയറക്ടർ ഡി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രൊഫ.ഗീവർഗീസ് അദ്ധ്യക്ഷത വഹിച്ചു.റഷ്യൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കവിത നായർ,എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ എന്നിവർ ക്ലാസ് നയിച്ചു. പ്രൊഫ.കൊല്ലശ്ശേരിൽ അപ്പുക്കുട്ടൻ,എം.ശശിധരൻ നായർ,സോമശേഖരൻ നായർ,പട്ടം സനിത്ത്, പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.