തിരുവനന്തപുരം: അയോധ്യയിൽ നിന്ന് ആരംഭിച്ച ഗോധ്വജ സ്ഥാപന ഭാരത യാത്ര ഒക്‌ടോബർ 13ന് തിരുവനന്തപുരത്ത് എത്തും.ജ്യോതിർ മഠാധിപതി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയുടെ നേതൃത്വത്തിൽ ഗോധ്വജം സ്ഥാപിക്കും.തുടർന്ന് അദ്ദേഹം പ്രഭാഷണം നടത്തും.ഗോധ്വജ സ്ഥാപന ഭാരതയാത്ര കോകൺവീനർ ഗോഭക്ത് വികാസ് പട്നി,അഖിലേഷ് ബ്രഹ്മചാരി,ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ,ഓൾ കേരള ബ്രാഹ്മിൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എസ്.മണി,സെക്രട്ടറി ആർ.സുരേഷ് ജ്യോതിർമഠ്,​സംസ്ഥാന കൺവീനർ എസ്.എ.ജി.ആനന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.