തിരുവനന്തപുരം: മലയാളം,തമിഴ്,ഇന്ത്യൻ ഇംഗ്ലീഷ് (എംറ്റൈ) റൈറ്റേഴ്സ് ഫോറത്തിന്റെ 138-ാമത് പ്രതിമാസ സമ്മേളനം പ്രസിഡന്റ് ജസിന്താ മോറിസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വി.കെ.സരസ്വതി,സൈമൺ തൊളിക്കോട്,ജി.പി.കുമാരസ്വാമി,രാജ്കുമാർ കുടപ്പനക്കുന്ന്,ക്ലാപ്പന ഷൺമുഖൻ,കല്ലയം മോഹനൻ,മല്ലിക വേണുകുമാർ എന്നിവർ മലയാളം കവിതകളും എസ്.ജെ.സംഗീത,ദിനകവി എന്നിവർ മലയാളം കഥകളും എസ്.ഭഗവതി,എം.എസ്.എസ്.മണിയൻ,എസ്.ലത,കെ.ജയലക്ഷ്മി,ഡോ.എൻ.ജിതേന്തിരൻ എന്നിവർ തമിഴ് കവിതകളും വി.ഫെലിക്സ് ജോഫ്രി,പ്രൊഫ.ജി.എൻ.പണിക്കർ,ജസീന്ത മോറിസ്,കരുമം.എം.നീലകണ്ഠൻ,ഡോ.എൻ.ശ്രീകല, ജയചന്ദ്രൻ രാമചന്ദ്രൻ,ജി.വിനോദ് കുമാർ എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ ജി.സുരേന്ദ്രൻ ആശാരി,സി.നാഗപ്പൻ നായർ എന്നിവർ പങ്കെടുത്തു.