
നാലാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവവോസി 24 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവവോസി 26 ന് നടത്തും.
നാലാം സെമസ്റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് കോംപ്രിഹെൻസീവ് വൈവവോസി 25, 26 തീയതികളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് കോംപ്രിഹെൻസീവ് വൈവവോസി 26 ന് നടത്തും.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷയുടെ പ്രോജക്ട് വൈവ ആൻഡ് കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷ 26 മുതൽ ഒക്ടോബർ ഒന്നു വരെ നടത്തും.
എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27 മുതൽ 30 വരെ പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- ഏഴ് സെക്ഷനിൽ എത്തണം.
അവസാന വർഷ ബി കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ -ഏഴ് സെക്ഷനിലെത്തണം.
എം.ജി സർവകലാശാലാ പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 30 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി, എം.എ (ഇന്റഗ്രേറ്റഡ് എം.എസ്സി ബേസിക്ക് സയൻസ് കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് സെപ്തംബർ 28 വരെ അപേക്ഷിക്കാം.
പി.ജി ആയുർവേദ പ്രവേശനം
തിരുവനന്തപുരം: പി.ജി ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സിലേക്കുള്ള ഒന്നാം അലോട്ട്മെന്റിനായി 26 വൈകിട്ട് 3നകം ഓപ്ഷൻ രജിസ്ട്രേഷൻ നടത്തണം. വെബ്സൈറ്റ്- www.cee.kerala.gov.in ഹെൽപ് ലൈൻ : 0471-2525300.
പി.ജി ഹോമിയോ ഓപ്ഷൻ
തിരുവനന്തപുരം: പി.ജി ഹോമിയോ ഒന്നാംഘട്ട അലോട്ട്മെന്റിന് 26ന് വൈകിട്ട് മൂന്നിനകം ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്- www.cee.kerala.gov.in. വിജ്ഞാപനം, പ്രോസ്പെക്ടസ് വെബ്സൈറ്റിലുണ്ട്. ഹെൽപ് ലൈൻ : 0471-2525300.
ഡിപ്ലോമ സേ പരീക്ഷാ ഫലം
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഏപ്രിൽ 2024 റിവിഷൻ 2021 ഡിപ്ലോമ സേ പരീക്ഷയുടെ ഫലം www.beta.sbta.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഫാർമസി, പാരാമെഡിക്കൽ പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ 24മുതൽ ഒക്ടോബർ 15വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 17നകം നടത്തണം. ഫോൺ: 0471-2560363, 364.
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
തിരുവനന്തപുരം : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45000രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.എം.ബി.ബി.എസും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 8ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.