മലയിൻകീഴ് : മച്ചേൽ യുവജന സമാജം ഗ്രന്ഥശാല വാർഷിക ആഘോഷം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് മച്ചേൽ അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ശിവഗംഗ രാജേന്ദൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.ശിവപ്രസാദ്, ടി.ഐ.ദിലീപ്കുമാർ,രവികുമാർ,രാജേഷ്കുമാർ,കെ.എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.