തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ - മേട്ടുക്കട റോഡിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 10മുതൽ രാത്രി 10വരെ ജലവിതരണം മുടങ്ങും.വഴുതക്കാട്,ഉദാരശിരോമണി റോഡ്,പാലോട്ടുകോണം,സി.എസ്.എം നഗർ,ശിശുവിഹാർ ലൈൻ,കോട്ടൺഹിൽ,ഇടപ്പഴിഞ്ഞി,കെ.അനിരുദ്ധൻ റോഡ്,ഇറക്കം റോഡ്,മേട്ടുക്കട,വലിയശാല,തൈക്കാട് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണമാണ് നിറുത്തിവയ്ക്കുന്നത്.ആൽത്തറ - മേട്ടുക്കട റോഡിലെ പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാലാണിത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.