
തിരുവനന്തപുരം:അവയവമാറ്റ ശസ്ത്രക്രിയ ചെയ്ത നിർദ്ധനരോഗികൾക്ക് ഡയാലിസിസ് അടക്കമുള്ള ശസ്ത്രക്രിയാനന്തര പരിരക്ഷ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ആനന്ദ് (അഭിജിത്ത് ഫൗണ്ടേഷൻ- നിംസ്: എയ്ഡ് ഫോർ ദി നീഡി ആൻഡ് ഡിസ്ട്രെസ്ഡ്) പദ്ധതി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ തുടക്കമായി.ഗുണഭോക്താക്കൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും ഡോ.ശശി തരൂർ എം.പി നിർവഹിച്ചു.ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു.ലോഗോ ശശി തരൂർ എം.പി നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരന് നൽകി പ്രകാശനം ചെയ്തു. 'മസ്തിഷ്ക ജ്വരം ബോധവത്കരണം വിദ്യാലയങ്ങളിലൂടെ" പദ്ധതി ഡോ. ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസൽഖാൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ, ബി.ജെ.പി വൈസ് പ്രസിഡന്റ് വി.ശിവൻകുട്ടി, റവ.ഡോ.എൽ.ടി.പവിത്രസിംഗ്, അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ,നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.മഞ്ജു തമ്പി, ഡോ.എം.കെ.മോഹൻദാസ്, ട്രാവൻകൂർ നെഫ്രോളജി ക്ലബ് പ്രസിഡന്റ് ഡോ.ബീന ഉണ്ണികൃഷ്ണൻ, കൗൺസിലർ പനത്തുറ ബൈജു,അഭിജിത്ത് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ, വൈസ്ചെയർമാൻ കരുംകുളം ജയകുമാർ എന്നിവർ പങ്കെടുത്തു.