തിരുവനന്തപുരം: കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 4ന് ആരംഭിച്ച് 13ന് സമാപിക്കും.ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കുന്ന പന്തലിൽ ശ്രീസരസ്വതി ദേവിയെ പൂജ വയ്ക്കും.ആദ്യ മൂന്നുദിവസം ശ്രീദുർഗാദേവിയെയും അടുത്ത മൂന്നുദിവസം ശ്രീലക്ഷ്മിദേവിയെയും അവസാന മൂന്നുദിവസം വിദ്യാദേവതയായ ശ്രീസരസ്വതി ദേവിയെയുമാണ് പൂജ നടത്തി ആരാധിക്കുന്നത്. മഹാനവമി ദിവസമായ 12ന് വൈകിട്ട് 6.30ന് വർണ്ണദീപക്കാഴ്ച ഒരുക്കും.വിജയദശമി ദിവസമായ 13ന് രാവിലെ 8 മണിമുതൽ ക്ഷേത്രത്തിൽ വിദ്യാരംഭം നടക്കും.നവരാത്രി ഉത്സവാരംഭദിവസമായ 4 മുതൽ 13 വരെ പ്രൊഫ.ഹരീഷ് ചന്ദ്രശേഖരൻ യജ്ഞാചാര്യനായി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞം നടക്കും.4ന് വൈകിട്ട് 5ന് ആറ്റുകാൽ തിരുസന്നിധിയിൽനിന്നാരംഭിക്കുന്ന നവാഹ വിളംബര ഘോഷയാത്ര നടക്കും.7.15ന് യജ്ഞാചാര്യനെ സ്വീകരിച്ച് ഭദ്രദീപ പ്രോജ്ജ്വലനം,തുടർന്ന് അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും.