exchange

നേമം: അയ്യായിരത്തിലേറെ വരിക്കാരുണ്ടായിരുന്ന നേമം ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ച്ചേയ്ഞ്ച് ഇന്ന് ആളൊഴിഞ്ഞ കേന്ദ്രങ്ങളായി കാട് കയറി നശിക്കുന്നു. കേബിൽ കണക്ഷനുകൾ മതിയാക്കി ഒപ്റ്റിക്കൽ ഫൈബർ സംവിധാനത്തിലേക്ക് വഴി മാറിയതാണ് ഓഫീസിലേക്ക് ആരും എത്താത്തതെന്നാണ് വാദം. വരിക്കാരുടെ എണ്ണം മെലിഞ്ഞ് ഇപ്പോൾ 1000,1200 വരെയെത്തി. വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന വെള്ളായണി ശാന്തിവിള ആശുപത്രി റോഡിൽ ബി.എസ്.എൻ.എൽ നേമം എക്സ്ച്ചേയ്ഞ്ച് പള്ളിച്ചലിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിട്ട് അധികമായിട്ടില്ല. ദേശീയ പാതയോരത്ത് അര ഏക്കറോളം വരുന്ന വിശാലമായ ഇരുനില കെട്ടിടത്തിലാണ് ഓഫീസ് കെട്ടിടമുള്ളത്.