തിരുവനന്തപുരം:കരാർ നിയമനങ്ങൾ ഉൾപ്പെടെ ബാങ്കിംഗ് രംഗത്തെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ന് ധർണ നടത്തും.പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാവിലെ 10മുതൽ ഉച്ചയ്ക്ക് 2വരെ നടത്തുന്ന ധർണ മുൻ എം.പി ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്യും.ബി.ഇ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്.അനിൽ,സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി,ജനറൽ സെക്രട്ടറി സനിൽ ബാബു,മുൻ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാർ എന്നിവർ പങ്കെടുക്കും.