d

തിരുവനന്തപുരം: മണക്കാട് ജംഗ്ഷനു സമീപത്തുള്ള മാർജിൻഫ്രീ ഷൂ മാർക്കറ്റിൽ മോഷണം നടത്തിയ ദമ്പതികൾ പിടിയിൽ. തൃശൂർ സ്വദേശികളായ മിലൻ, അതുല്യ എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 21നാണ് സംഭവം. വിലകൂടിയ ഷൂ ആവശ്യപ്പെട്ടെത്തിയ ദമ്പതികൾ കടയുടമയുടെ ശ്രദ്ധ തിരിച്ചശേഷം ക്യാഷ് കൗണ്ടറിലെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 8300 രൂപ മോഷ്ടിക്കുകയിരുന്നു. കടയിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ലുലുമാളിൽ നിന്നും പിടികൂടിയത്. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, സി.പി.ഒ പ്രവീൺ, രഞ്ചത്ത്, പ്രിയങ്ക എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.