തിരുവനന്തപുരം : സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനും സംസ്ഥാന പനയുൽപ്പന്ന തൊഴിലാളിവികസന കോർപ്പറേഷനും (കെൽപാം) സംയുക്തമായി ഭിന്നശേഷിക്കാർക്കായി ബങ്കുകൾ നൽകുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷിക്കാം.പേരും വിശദാംശങ്ങളും ഫോട്ടോഗ്രാഫും ഉൾപ്പെടെ 30ന് വൈകിട്ട് 5നകം നിശ്ചിത അപേക്ഷാഫോമിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ അപേക്ഷിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471- 2347768, 9497281896.