തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 'വിഷുവം' ദൃശ്യമായില്ല. പടിഞ്ഞാറുവശത്ത് കാർമേഘങ്ങൾ നിറഞ്ഞിരുന്നതിനാലാണ് ക്ഷേത്രഗോപുര വാതിലുകൾ കടന്ന് സൂര്യൻ മറയുന്ന അപൂർവ കാഴ്ചയായ വിഷുവം ദൃശ്യമാകാതിരുന്നത്.
സവിശേഷമായ വിഷുവം ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇന്നലെ വൈകിട്ട് അഞ്ച് മുതൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ തടിച്ചുകൂടിയിരുന്നു.
വർഷത്തിൽ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന പ്രതിഭാസമാണ് വിഷുവം. സൂര്യൻ മദ്ധ്യരേഖ കടന്നുപോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസമാണ് വിഷുവം. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും.