
പാറശാല: പ്ലാമൂട്ടുക്കടയിൽ ആപ്‌കോസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഡോ.ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് പി. സൈലസ് അദ്ധ്യക്ഷത വഹിച്ചു.മുൻ ഭരണസമിതി അംഗങ്ങളെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ആദരിച്ചു.കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ്,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്,സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അനിൽ എസ്.പി,പാറശാല യൂണിറ്റ് ഇൻസ്‌പെക്ടർ പ്രദീപ് എസ്.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.രാജഗോപാൽ,കെ.സന്തോഷ് കുമാർ, ശോഭനാ ബൈജു,കെ.സുധകുമാരി,രാഷ്ട്രീയ നേതാക്കളായ വട്ടവിള വിജയൻ, എം.ആർ.സൈമൺ,എസ്.അയ്യപ്പൻനായർ,സി.റാബി,സി.ആർ.പ്രാണകുമാർ,പി.എസ്.മേഘവർണ്ണൻ, വി.ഭുവനചന്ദ്രൻ നായർ, വി.ശ്രീധരൻ നായർ,ആർ.സതികുമാർ,ജി.പവിത്രകുമാർ,റോയി സി.പീറ്റർ എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി ആർ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.