l

വിഴിഞ്ഞം: എം.എസ്‌.സി അന്ന നാളെ ബർത്തിലെത്തും.ഇന്നലെ അന്താരാഷ്ട്ര തുറമുഖ ബർത്തിലടുത്ത കണ്ടെയ്നർ കപ്പൽ എം.എസ്‌.സി റോസിൽ കണ്ടെയ്‌നറുകൾക്കൊപ്പം ആഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടെ കടൽക്കൊള്ളക്കാരെ നേരിടുന്നതിനുവേണ്ട സുരക്ഷാ വസ്തുക്കളും കയറ്റി.മൈൽഡ് സ്‌റ്റീൽ(എം.എസ്)

പ്ലേറ്റുകൾ,പൈപ്പുകൾ,മുള്ളുകമ്പിക്ക് സമാനമായ ഗ്രില്ലുകൾ തുടങ്ങിയവയാണ് കയറ്റിയത്.ഈ കപ്പൽ ഇന്ന് തുറമുഖം വിടും.

എം.എസ്‌.സി റോസ് ബെർത്ത് വിടുന്നതിന് പിന്നാലെയാണ് എം.എസ്‌.സി അന്ന ബർത്തിലേക്ക് എത്തുന്നത്. 399.9 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമാണ് എം.എസ്‌.സി അന്നയ്ക്കുള്ളത്.