general

ബാലരാമപുരം: എസ്.ആർ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസറ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്.ആർ.പി)​ മുൻ സംസ്ഥാന ചെയർമാൻ എസ്.രഞ്ജിത്തിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണയോഗം എസ്.ആ‍ർ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ പ്രേംലാൽ ഉദ്ഘാടനം ചെയ്തു.പേട്ട സുഗത് അദ്ധ്യക്ഷത വഹിച്ചു.കിവി ഗ്രൂപ്പ് എം.ഡി ബി.വിവേകാനന്ദൻ,​എസ്.ടി.യു തമിഴ് നാട് ജനറൽ സെക്രട്ടറി എ.സെയ്ദലി തുടങ്ങിയവർ പ്രസംഗിച്ചു. എസ്.രഞ്ജിത്തിന്റെ മകൾ പാർവതി രഞ്ജിത്ത്,​ ചെറുമകൻ ജീവൻ അഭിലാഷ് എന്നിവരും പങ്കെടുത്തു.ശരത് ചന്ദ്രൻ സ്വാഗതവും എൻ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.