1

തിരുവനന്തപുരം: മിസ് യൂണിവേഴ്സലിന്റെ ട്രിവാൻഡ്രം എഡിഷൻ 2024 മത്സരത്തിൽ കല്യാണി അജിത് വിജയിയായി. ദിവ്യ വിൽസൻ ഫസ്റ്റ് റണ്ണറപ്പും, മീനാക്ഷി എം.ജെ സെക്കൻഡ് റണ്ണറപ്പുമായി. മിസ്റ്റർ ട്രിവാൻഡ്രം വിഭാഗത്തിൽ യാഷ് പി.എസ് ഒന്നാമതെത്തി.

അമൽരാജ്,രാഹുൽ ചന്ദ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. ഡോക്ടർമാർക്ക് മാത്രമായി നടത്തിയ ഡോക്ടേഴ്സ് ​ഗ്രാം ആൻഡ് ​ഗ്ലോ മത്സരത്തിൽ ഡോ. ജെസ്മിത വിജയിയായി. ഡോ. സീതാ ശ്രീനിവാസ് ഫസ്റ്റ് റണ്ണറപ്പും, ഡോ. റാം നരേന്ദ്രൻ സെക്കൻഡ് റണ്ണറപ്പുമായി. കൃഷ് നന്ദ അരുൺ മിസ് ടീൻ മത്സരത്തിൽ വിജയിച്ചപ്പോൾ, സ്പത്തിലേന രണ്ടാം സ്ഥാനവും, ശിവാനി അജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രിൻസ് ജൂനിയർ വിഭാ​ഗത്തിൽ മുഹമ്മദ് സേൻ വിജയിയായപ്പോൾ,സാഹിദ് അയാൻ രണ്ടാം സ്ഥാനവും,നന്ദകിഷോർ എൻ.പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസ് സീനിയർ വിഭാ​ഗത്തിൽ ജഷാൻ അക്ബർ വിജയിയായി. പ്രിൻസസ് ജൂനിയർ വിഭാ​ഗത്തിൽ ദക്ഷ വിഷ്ണു വിജയിച്ചപ്പോൾ, ടെസ്സ ബിജു രണ്ടാം സ്ഥാനവും,ലെന പ്രമോദ് മൂന്നാം സ്ഥാനവും നേടി. ദിയ രഞ്ജിത്താണ് പ്രിൻസസ് സീനിയർ വിഭാ​ഗത്തിൽ കിരീടം നേടിയത്. നിയ സൂസർ കോശി രണ്ടാം സ്ഥാനവും,ഐശ്വര്യ മൂന്നാം സ്ഥാനവും നേടി. മിസ് യൂണിവേഴ്സ് കേരളത്തിലെ സംഘാടകരായ ത്രീ സെക്കൻഡ് ഗ്രൂപ്പാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മിസ് യൂണിവേഴ്സ് ട്രിവാൻഡ്രമായി തിരഞ്ഞെടുത്ത കല്യാണി അജിത് മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ പങ്കെടുക്കുമെന്ന് ത്രീ സെക്കൻഡ് ​ഗ്രൂപ്പ് എം.ഡിമാരായ ഡോണ ജെയിംസ് സുകുമാരി, ഡോ. രാഖി എസ്.പിയും അറിയിച്ചു.