തിരുവനന്തപുരം : ഇന്ത്യൻ ക്ളാസിക്കൽ ഡാൻസ് ഫെസ്റ്റിന്റെ രണ്ടാം ദിനം പ്രതിഭകൾക്ക് ആദരം.സംഗീത പ്രതിഭ സദനം ഹരികുമാർ,കലാമണ്ഡലം വിമലാ മേനോൻ എന്നിവരെയാണ് ആദരിച്ചത്.

കേരള സർവ വിജ്ഞാന കോശം ഡയറക്ടർ മ്യുസ് മേരി മുഖ്യാത്ഥിയായി.ഡോ.ജോർജ്ജ് ഓണക്കൂർ,സൂര്യ കൃഷ്ണമൂർത്തി,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ,അനിത ഹെഗ്‌ഡെ എന്നിവർ സന്നിഹിതരായി.തുടർന്ന് കേന്ദ്ര സംഗീത നാടക പുരസ്‌കാര ജേതാവും വിശ്വഭാരതി സർവകലാശാല നൃത്ത വിഭാഗം മേധാവിയുമായ പ്രൊഫ.ശ്രുതി ബദ്ധോപാദ്ധ്യായ,ഡോ.സോമഭ ബദ്ധോപാദ്ധ്യായുടെ കോറിയോഗ്രാഫിയിൽ,ശ്രേയ മഹാത്ത എന്നിവർ ചേർന്ന് അവതരിപ്പിച്ച മണിപ്പൂരി നൃത്തവും,കേന്ദ്ര സംഗീത പുരസ്‌കാര ജേതാവ് രാമകൃഷ്ണ തലൂക്ക്ദാറും ആറു നർത്തകിമാരും ചേർന്ന് അവതരിപ്പിച്ച സത്രിയ നൃത്തവും അരങ്ങേറി.

ഇന്ന് കുച്ചിപ്പുടി നൃത്താചാര്യ യാമിനി കൃഷ്ണമൂർത്തിയെക്കുറിച്ച് ശ്രദ്ധേയ കുച്ചിപ്പുടി നർത്തകി നാട്യവിശാരദ അനുപമ മോഹൻ ഓർമ്മ പ്രഭാഷണം നടത്തും. മന്ത്രി പി.പ്രസാദ് മുഖ്യാത്ഥിയാകും.ഭൂപൻ കുമാറും സംഘവും അവതരിപ്പിക്കുന്ന ചാവു നൃത്താവതരണവും ജേതാവ് ശർമ്മിള ബിശ്വാസ് ഒഡീസി നൃത്തവും അവതരിപ്പിക്കും.