തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മെഡിട്രിന ആശുപത്രിയിൽ 25നും 26നും രാവിലെ 9 മുതൽ ഒന്നുവരെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.ഡോ.എൻ പ്രതാപ് കുമാർ (ചെയർമാൻ ആൻഡ് എം ഡി മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ്), ഡോ.സുനിത വിശ്വനാഥൻ,ഡോ.പ്രദീപ് എച്ച് .എൻ തുടങ്ങിയവർ നേതൃത്വം നൽകും.ബ്ലഡ് ഷുഗർ,ബി.പി,ഇ.സി.ജി പരിശോധനകൾ സൗജന്യമായിരിക്കും.ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 25 പേർക്ക് 1300 രൂപ നിരക്കിലുള്ള എക്കോ, ടി.എം.ടി ടെസ്റ്റ് തികച്ചും സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് 50% ഡിസ്‌കൗണ്ട് ലഭിക്കും.മെഡിസെപ്, ഇ.എസ്.ഐ ഇൻഷ്വറൻസ് പരിരക്ഷയും ലഭ്യമാണ്.ആൻജിയോഗ്രാം 6,000 രൂപയ്ക്കും,ആൻജിയോപ്ലാസ്റ്റി ഒരു സെന്റിന്റിന് 90,000 രൂപയ്ക്കും ചെയ്യും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 04712883000, 8139887732 .